The Devil's Double

Movie         : 'The Devils Double'
Language  : English
Direction    : Lee Tamahori
Cast            : Dominic Cooper, Ludivine        
Sagnier, Mimoun Oaissa, Raad Rawi, Philip Quast, Khalid Laith
സദ്ദാം ഹുസൈൻ്റെ മകൻ ഉദയ് ഹുസൈൻ്റെ ജീവിതം പറഞ്ഞ ചിത്രമാണ് 2011 ൽ കോർ സാൻ സിനിമ കമ്പനി പുറത്തിറക്കിയ 'The Devils Double'. ചരിത്രത്തിലെ പല ശക്തരായ ഭരണാധികാരികൾക്കും അപരൻന്മാർ കാണുക സ്വാഭാവീകമാണ്, ഇത്തരത്തിൽ അപരനാൽ നയിക്കപ്പെടുന്ന ചിത്രം കൂടിയാണ് മൈക്കൽ തോമസ് തിരക്കഥ എഴുതിയ 'The Devils Double'.
   കഥാ നായകനായ സദ്ദാമിൻ്റെ പുത്രൻ ഉദയ്
അസൻന്മാർഗിയും കാമവെറിയനുമാണ് ,ഇറാഖിലെ
തെരുവോരങ്ങളിൽ തൻ്റെ പോർഷേ/ ഫെറാറി കാറുകളിൽ കറങ്ങി സ്കൂൾ വിട്ടു വരുന്ന പെൺകുട്ടികളെ  തട്ടിക്കൊണ്ട് പോയി ഭോഗിച്ച ശേഷം കൊന്ന് കളയുകയാണ് പതിവ്.
തൻ്റെ മേൽ ശത്രുക്കളുടെ കണ്ണുകൾ നീളുന്നത് അറിഞ്ഞ ആയാൾ തൻ്റെ അച്ഛന് ഉള്ളതുപോലെ ഒരു അപരനെ കണ്ടെത്താനുള്ള ശ്രമം നടത്തി ഒടുക്കം സൈനികനായ ലത്തീഫ് യഹിയയിലെത്തി, ലത്തീഫിന് ഏറെക്കുറേ ഉദയുമായ് സാമ്യമുണ്ട്, തൻ്റെ അപരനാകാൻ വിസമ്മതിക്കുന്ന യഹിയക്കും കുടുംബത്തിനും ശക്തമായ സൈനീക നടപടിയും ,തടങ്കലും ഉദയിൽ നിന്ന് അനുഭവിക്കേണ്ടി വരുന്നു. പീഢനങ്ങൾക്കൊടുക്കം ലത്തീഫ് യഹിയ അപരനാകാൻ തയ്യാറാകുന്നു.മൂക്ക് അടക്കമുള്ള അവയവങ്ങൾ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയമാക്കി ലത്തീഫിനെ ഉദയ് തൻ്റെ കാർബൺ കോപ്പിയാക്കി മാറ്റുന്നതാണ് ചിത്രത്തിൻ്റെ ആദ്യ ഭാഗം.
  ഉദയ് അപരനെ കരുവാക്കി പല നീക്കങ്ങളും നടത്തുന്നു, ഉദയ് ചെയ്യുന്ന കുറ്റങ്ങൾ പലതും ഏൽക്കേണ്ടി വരുന്നത് ലത്തീഫിനാണ്, ഇത്തരത്തിൽ സംഭവബഹുലമായി കഥ നീളുന്നതിനിടെയാണ് ഉദയ് വളരെ തന്ത്രപധാനമായ പ്രസംഗങ്ങളിലും മറ്റും ലത്തീഫിനെ ഉപയോഗപ്പെടുത്തുന്നത്.കുവൈറ്റിനെതിരെയും അമേരിക്കക്ക് എതിരെയും ലത്തീഫ് നടത്തുന്ന പ്രസംഗങ്ങൾ തൻ്റെ കൊട്ടാരത്തിലിരുന്ന് കേട്ടുകൊണ്ട് ഉദയ് വികാരഭരിതനാകുന്നു.
രക്ഷപെടാൻ  ഒരുപാട്  ശ്രമിക്കുന്ന ലത്തീഫ് ഒരിക്കൽ വിജയിച്ചു, ആയാൾ ഉദയ് യുടെ കൊട്ടാരത്തിൽ നിന്നും പുറത്ത് കടന്നിരുന്നു, ഒപ്പം ഉദയ് യോടുള്ള പകയും കനത്തിരുന്നു.
ഒടുക്കം ഉദയ് യെ കൊല്ലാനായി ലത്തീഫ് ഉദയ് സ്ഥിരമായി പെൺവേട്ടക്കിറങ്ങുന്ന കച്ചവട തെരുവിൽ തൻ്റെ തോക്കുമായി കാത്തിരിക്കുന്നു. ഉദയ് തൻ്റെ കാറിൽ ചാക്കിട്ടു പിടിച്ച പെൺകുട്ടിയുമായി കയറുന്ന വേളയിൽ തന്നെ ഉദയ് ലത്തീഫിനെയും ആയാളുടെ കൈയിലെ ആയുധവും കാണുന്നു. ലത്തീഫ് പാഞ്ഞടുക്കുന്നത് കണ്ട ഉദയ് യുടെ സുരക്ഷാ ഭടൻന്മാർ ലത്തീഫിന് നേരെ വെടികളുതിർക്കുന്നു, അതിൽ നിന്ന് ഒഴിഞ്ഞ് മാറുന്ന ലത്തീഫ് തൻ്റെ തോക്ക് കൊണ്ട് ഉദയെ വെടിവെക്കുന്നു, പക്ഷെ ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്ന ഉദയുടെ ലിംഗ ഭാഗത്ത് വെടിയേൽക്കുന്നു.
ലത്തീഫിനെ ഉദയ് യുടെ സഹയാത്രികൻ പിടിക്കുമെങ്കിലും, രക്ഷപെടാൻ അയാളെ അനുവദിക്കുന്നു.
ഡൊമിനിക്ക് കൂപ്പർ തൻ്റെ ഇരട്ട വേഷത്തിലൂടെ ലത്തീഫ് യഹിയയെയും , ഉദയ് ഹുസൈനെയും ജീവസുറ്റതാക്കുന്നു.

സദ്ദാമിനെ അമേരിക്ക പിടിക്കപ്പെടുന്നതിനും മുൻപ്, ഉദയ് യെ കണ്ടെത്തി വധിച്ചിരുന്നു.
ലത്തീഫ് ഇന്നും ഉദയ് യുടെ രൂപവും പേറി അമേരിക്കൻ ഐക്യനാടുകളിലെവിടെയോ ഉണ്ടെന്നാണ് അമേരിക്കയുടെ വാദം

The film doesn't mention that, in real life, Uday and Latif had been schoolmates and that their close resemblance had been noted since youth. Furthermore, the third act particulars of Latif's escape and subsequent events seem to have been fabricated out of whole cloth. Latif's autobiography was published in 1997 but only became an international best seller after 9/11.
©Gokul Nadh

Comments